കുന്നന്താനം: കുന്നന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന് ആർ.എസ്.പി കുന്നന്താനം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ആർ. എസ്. പി മണ്ഡലം സെക്രട്ടറി കെ.പി. മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ.എം.മോഹനചന്ദ്രൻ അദ്ധൃക്ഷത വഹിച്ചു. പ്രകാശ് കവിയൂർ, സി.ഈപ്പൻ മാത്യു, സി.കെ. ബാലകൃഷ്ണൻ പിളള,കെ.പി.സാബു, രാജൻജോൺ, രവി. എം.കെ,കെ. വിജയൻ, സി.എൻ.രഘുനാഥ് എന്നിവർ പ്രസംഗിച്ചു. കെ.പി.സാബുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.