അടൂർ :കേരള പ്രദേശ് ഗാന്ധി ദർശൻ വേദി അടൂർ നിയോജക മണ്ഡലം കൺവെൻഷൻ യൂത്ത് കോൺഗ്രസ്‌ ദേശീയ ഔട്ട്‌ റീച്ച് ചെയർമാൻ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു . ഡോ. ഡി ഗോപിമോഹന്റെ അദ്ധ്യക്ഷതയിൽ എം.ജി.കണ്ണൻ, എ. കെ ചന്ദ്രമോഹൻ, ബിനു ചക്കലായിൽ, രജനി പ്രദീപ്, അബ്ദുൽ കാലം ആസാദ്‌, മണ്ണടി പരമേശ്വരൻ, പഴകുളം ശിവദാസൻ, ശ്രീദേവി ബാലകൃഷ്ണൻ, ഏബൽ മാത്യു, പ്രൊഫ. ജോൺ.ജി, ലീലാ രാജൻ എന്നിവർ പ്രസംഗിച്ചു. നിയോജകമണ്ഡലം ചെയർമാനായി എം ആർ ജയപ്രസാദിനെയും ജനറൽ സെക്രട്ടറിയായി പി. കെ എബ്രഹാമിനെയും ട്രഷറാറായി ഉണ്ണികൃഷ്ണൻ നായരെയും തിരഞ്ഞെടുത്തു.