photo
എസ്. എൻ.ഡി.പി യോഗം 90-ാം നമ്പർ തെങ്ങുംകാവ് ശാഖാ കുമാരി സംഘത്തിന്റെ വാർഷിക പൊതുയോഗം വനിതാസംഘം യൂണിയൻ എക്സിക്യൂട്ടിവ് അംഗം ഗീതാ സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു

തെങ്ങുംകാവ് : എസ്. എൻ.ഡി.പി യോഗം 90-ാം നമ്പർ തെങ്ങുംകാവ് ശാഖയിലെ കുമാരി സംഘത്തിന്റെ വാർഷിക പൊതുയോഗം വനിതാസംഘം യൂണിയൻ എക്സിക്യൂട്ടിവ് അംഗം ഗീതാ സദാശിവൻ ഉദ്ഘാടനം ചെയ്തു. കുമാരി സംഘം പ്രസിഡന്റ് സരിതാ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ക്രിമിനോളജിസ്റ്റ് എ. പ്രീതി മോട്ടിവേഷൻ ക്ളാസിന് നേതൃത്വം നൽകി. കുമാരി സംഘം സെക്രട്ടറി ആർദ്രാ മനോജ്,കോ ഓർഡിനേ​റ്റർ പി.ആർ. ദീപ്തി, ശാഖാ പ്രസിഡന്റ് ഡി. രാജൻ, സെക്രട്ടറി എൻ.വി. ശാന്തകുമാർ, വനിതാ സംഘം സെക്രട്ടറി ബിന്ദു രാജൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അഞ്ജന (പ്രസിഡന്റ്) , ധനശ്രീ (വൈസ് പ്രസിഡന്റ്) , രേവതി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.