അടൂർ : ജില്ലാ നിർമ്മാണ തൊഴിലാളി ക്ഷേമസഹകരണസംഘത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഐ.എൽ.ഒ മുൻ ഗവേണിംഗ് ബോർഡ് അംഗം ആർ.ചന്ദ്രശേഖരൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് തോട്ടുവ മുരളി അദ്ധ്യക്ഷതവഹിച്ചു. വായ്പാ പദ്ധതികൾ സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ പി.ബി.ഹർഷകുമാറും പുതിയ നിക്ഷേപപദ്ധതി ജില്ലാ ബാങ്ക് മുൻപ്രസിഡന്റ് തോപ്പിൽ ഗോപകുമാറും ഒാൺലൈൻ സേവനകേന്ദ്രം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പും കഴിഞ്ഞ വർഷത്തെ ലാഭവിഭജന പ്രഖ്യാപനം ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയും വിദ്യാഭ്യാസ അവാർഡ് വിതരണം ജ്യോതിഷ് കുമാർ മലയാലപ്പുഴയും ഉദ്ഘാടനം ചെയ്തു. ആര്യാ രാജേന്ദ്രൻ, വിനേഷ്, സി. ആർ.ദിൻരാജ്, എം. മധു, വിജയകുമാർ, ജയൻ ബി. തെങ്ങമം, ആർ. അശോകൻ, രതീഷ് സദാനന്ദൻ, എം. ആർ. ഗോപകുമാർ, തഴവാവിള ദിവാകരൻ, പി. ശിവൻകുട്ടി, ബിനു വെള്ളച്ചിറ, പി. അപ്പു, ജി. ഉണ്ണിപ്പിള്ള, പി. ഗുണശീലൻ എന്നിവർ പ്രസംഗിച്ചു.