 
റാന്നി : പെരുനാട് പഞ്ചായത്ത് കക്കാട് വാർഡിലെ കക്കാട്, കോട്ടുപാറ, തുണ്ടുമൺ അങ്കണവാടികളിൽ കുരുന്നുകൾക്ക് പാൽ നൽകി പോഷകബാല്യം പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും, രണ്ടു ദിവസം പാലും നൽകുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാൽ വീതം ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും, ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും. അങ്കണവാടി ടീച്ചർമാർ,ഹെൽപ്പർമാർ, ആശാവർക്കർ എഡി.എസ്,പ്രസിഡന്റ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.