പ്രമാടം : സി.പി.എം കോന്നി ഏരിയാ കമ്മിറ്റി പൂങ്കാവിൽ സംഘടിപ്പിച്ച വി. ആർ.ശിവരാജൻ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ശ്യാം ലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം, ജില്ലാ കമ്മിറ്റി അംഗം കെ.യു. ജനീഷ് കുമാർ എം.എൽ.എ, പി.ജെ. അജയകുമാർ, എൻ. സജി കുമാർ, കെ.എം. മോഹനൻ, കെ.ആർ. ജയൻ, പി.എസ്. ഗോപി, റവ. ജിമ്മി തോമസ്, എൻ.നവനിത്ത്, ഡി. ചന്ദ്രവതി, കെ. പ്രകാശ് കുമാർ, ജിനു.ഡി.രാജ് എന്നിവർ പ്രസംഗിച്ചു.