ചെ​ങ്ങ​ന്നൂർ :എ​സ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂ​ണി​യ​നി​ലെ 73​ാം ന​മ്പർ കാ​ര​യ്​ക്കാ​ട് ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഒ​ന്നാ​മ​ത് ശ്രീ​നാ​രാ​യ​ണ കൺ​വെൻ​ഷൻ 6 ന് പ​ട്ട​ങ്ങാ​ട്ട് ന​വ​തി സ്​മാ​ര​ക പ്രാർ​ത്ഥ​നാ​ഹാ​ളിൽ ആ​രം​ഭി​ക്കും. അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി​ഹോ​മ​വും വി​ശേ​ഷാൽ പൂ​ജ​ക​ളു​മാ​യി ആ​രം​ഭി​ക്കു​ന്ന കൺ​വൻ​ഷ​ന്റെ ഉ​ദ്​ഘാ​ട​നം രാ​വി​ലെ 10 ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാഡ​മി അ​വാർ​ഡ് ജേ​താ​വ് ബെ​ന്യാ​മൻ നിർവ​ഹി​ക്കും. യൂ​ണി​യൻ അ​ഡ്.ക​മ്മി​റ്റി ചെ​യർ​മാൻ അ​നിൽ അ​മ്പാ​ടി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ത്മീ​യ പ്ര​ഭാ​ഷ​കൻ ഡോ.എം.എം.ബ​ഷീർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യൂ​ണി​യൻ അ​ഡ്.ക​മ്മി​റ്റി വൈ​സ് ചെ​യർ​മാൻ രാ​ഖേ​ഷ് പി.ആർ., യൂ​ണി​യൻ അ​ഡ്.ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.ആർ.മോ​ഹ​നൻ, എ​സ്.ദേ​വ​രാ​ജൻ, കെ.ആർ.മോ​ഹ​നൻ കൊ​ഴു​വ​ല്ലൂർ, ബി.ജ​യ​പ്ര​കാ​ശ്, സു​രേ​ഷ് വ​ല്ല​ന, അ​നിൽ ക​ണ്ണാ​ടി, മു​ള​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റ് ര​മാ മോ​ഹൻ, യൂ​ണി​യൻ വ​നി​താ​സം​ഘം പ്ര​സി​ഡന്റ് ഐ​ഷാ പു​രു​ഷോ​ത്ത​മൻ, സെ​ക്ര​ട്ട​റി റീ​ന അ​നിൽ, യൂ​ണി​യൻ ക​മ്മിറ്റി അം​ഗം സൗ​ദാ​മി​നി, യൂ​ത്ത്​മൂ​വ്‌​മെന്റ് യൂ​ണി​യൻ സെ​ക്ര​ട്ട​റി രാ​ഹുൽ രാ​ജ്, ധർ​മ്മ​സേ​ന യൂ​ണി​യൻ കോ​ഡി​നേ​റ്റർ വി​ജിൻ രാ​ജ്, വൈ​ദി​ക​യോ​ഗം യൂ​ണി​യൻ പ്ര​സി​ഡന്റ് സൈ​ജു പി.സോ​മൻ, സൈ​ബർ സേ​ന യൂ​ണി​യൻ ചെ​യർ​മാൻ പ്ര​ദീ​പ് ചെ​ങ്ങ​ന്നൂർ എ​ന്നി​വർ പ്ര​സം​ഗി​ക്കും. യൂ​ണി​യൻ കൺ​വീ​നർ അ​നിൽ പി.ശ്രീ​രം​ഗം സ്വാ​ഗ​ത​വും കൺ​വെൻ​ഷൻ ജ​ന​റൽ കൺ​വീ​നർ സു​ജി​ത് ബാ​ബു നന്ദിയും പ​റ​യും. വൈ​കി​ട്ട് 4ന് ഗു​രു​വി​ന്റെ ഈ​ശ്വ​രീ​യ​ത എ​ന്ന വി​ഷ​യ​ത്തിൽ സു​രേ​ഷ് പ​ര​മേ​ശ്വ​ര​ൻ പ്രഭാഷണം നടത്തും. 7ന് വൈ​കി​ട്ട് 4ന് ദൈ​വ​ദ​ശ​കം ഒ​രു പഠ​നം എ​ന്ന വി​ഷ​യ​ത്തിൽ ശ​ശി​കു​മാർ പ​ത്തി​യൂ​രും 8ന് വൈ​കി​ട്ട് 4ന് ഗു​രു​ദർ​ശ​നം കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തിൽ ഡോ.അ​നൂ​പ് വൈ​ക്ക​വും പ്ര​ഭാ​ഷ​ണം ന​ട​ത്തും. 3 ദി​വ​സ​ങ്ങ​ളി​ലാ​യി വൈ​ദി​ക​യോ​ഗം യൂ​ണി​യ​ന്റെ നേ​തൃ​ത്വ​ത്തിൽ വി​ശ്വ​ശാ​ന്തി ഹോ​മം, മൃ​ത്യു​ഞ്​ജ​യ​ഹോ​മം ഉൾ​പ്പെ​ടെ വി​വി​ധ വി​ശേ​ഷാൽ പൂ​ജ​ക​ളും അ​ന്ന​ദാ​ന​വും ന​ട​ക്കും. നൃ​ത്ത​നൃ​ത്ത്യ​ങ്ങൾ, നാ​ട​കം എ​ന്നി​വ കൺ​വെൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​മെ​ന്ന് ശാ​ഖാ​യോ​ഗം പ്ര​സി​ഡന്റ് എൻ.ഗോ​പി​നാ​ഥ​നു​ണ്ണി , സെ​ക്ര​ട്ട​റി റ്റി.എൻ.സു​ധാ​ക​രൻ എ​ന്നി​വർ അ​റി​യി​ച്ചു.