 
കോന്നി: എസ്.എൻ.ഡി.പി യോഗം 2295-ാം നമ്പർ വകയാർ സെൻട്രൽ ശാഖയിൽ വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം നടന്നു. മുൻ ശാഖ പ്രസിഡന്റുമാരായ കെ.വി ദിവാകരൻ, പി.എൻ.ധർമ്മദാസൻ എന്നിവരുടെയും ആരോമൽ, ഭാസ്കരൻ ഇലന്തൂർ എന്നിവരുടെയും സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡുകളും ശാഖ പ്രസിഡന്റ് ഏർപ്പെടുത്തിയ കാഷ് അവാർഡുകളും മെമന്റോയും യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ, യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ എന്നിവർ ചേർന്ന് വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് കെ.എസ്. ശ്രീനിവാസൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവകലാശാല ബി എ മലയാളം പരീക്ഷയിൽ ഒൻപതാം റാങ്ക് നേടിയ ശ്രീക്കുട്ടിയെ അനുമോദിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിലർ പി.വി.രണേഷ്,മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, സന്തോഷ്‌കുമാർ, ചന്ദ്രികദാസ്, രഞ്ജൻ എന്നിവർ പ്രസംഗിച്ചു.