കോന്നി: പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിന്റെ വകയാർ ഹെഡ് ഓഫീസിൽ സി.ബി.ഐ സംഘം പരിശോധന നടത്തി. സി ബി ഐ യുടെ കൊച്ചി യൂണിറ്റിലെ സംഘമാണ് ഇന്നലെ പൊലീസ് സുരക്ഷയിൽ പരിശോധന നടത്തിയത്. പോപ്പുലർ ഫിനാൻസ് ഉടമകൾ 265 ശാഖകൾ വഴി 1600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. കേസിൽ 6 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.നിക്ഷേപകരിൽ നിന്ന് സി ബി ഐ തെളിവെടുപ്പ് തുടങ്ങിയിരുന്നു. നിയമങ്ങൾ ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്തും പുറത്തും ഉടമകൾ വാങ്ങിയ വസ്തുക്കൾ കെട്ടിടങ്ങൾ എന്നിവയിൽ ചിലതു മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. 15 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു.