അടൂർ : ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ അടൂർ ഒാൾ സെയ്ന്റ്സ് സ്കൂളിൽ നടത്തിയ ലഹരിവിരുദ്ധ നാടകം ശ്രദ്ധേയമായി. ചതിക്കുഴികളിലേക്ക് വിദ്യാർത്ഥികൾ വഴുതിവീഴാതിരിക്കാനുള്ള ജാഗ്രതാ സന്ദേശമായിരുന്നു നാടകത്തിലുടനീളം. നിഷാന്തിനീ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ പി എച്ച് ക്യുവിൽ പ്രവർത്തിക്കുന്ന സൈബർ ഡ്രാമ ടീമാണ് 'തീക്കളി' എന്ന നാടകം അവതരിപ്പിച്ചത്.
ഇതോടനുബന്ധിച്ചു നടന്ന യോഗത്തിൽ പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ടി.ഡി അദ്ധ്യക്ഷനായിരുന്നു. ഡി.വൈ.എസ്. പി ആർ.ബിനു ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ ഫാ.ജെയിംസ് സ്റ്റീഫൻ ഓലിക്കൽ, ഫാ. പോൾ, എസ്.ഐ നുജുമുദ്ദീൻ അടൂർ ജനമൈത്രി ഓഫീസർ അനുരാഗ് മുരളീധരൻ എന്നിവർ പ്രസംഗിച്ചു.