kallissery
എന്റെ കല്ലിശ്ശേരി വാട്സ്ആപ്പ് കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച വീടിന്റെ താക്കോൽദാനം സജി ചെറിയാൻ എം.എൽ.എ നിർവഹിക്കുന്നു

ചെങ്ങന്നൂർ: എന്റെ കല്ലിശേരി വാട്സ്ആപ്പ് കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി വളയം കണ്ടത്തിൽ അജിതയ്ക്ക് നിർമ്മിച്ചു കൊടുത്ത വീടിന്റെ താക്കോൽദാനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. സ്വന്തമായി ഭൂമി ഇല്ലാതിരുന്ന കുടുംബത്തിനു കൂട്ടായ്മ നാലര ലക്ഷം രൂപ മുടക്കി രണ്ടര സെന്റ് ഭൂമി വാങ്ങി അതിൽ ഉണ്ടായിരുന്ന വീട് മൂന്ന് ലക്ഷം രൂപ ചിലവാക്കി പുതുക്കി പണിയുകയുമായിരുന്നു. കൂട്ടായ്‌മ പ്രസിഡന്റ് സജി പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്നനെ ആദരിച്ചു. വീട്‌ പണി ഏറ്റെടുത്തു സമയബന്ധിതമായി പൂർത്തീകരിച്ച വാർഡ് മെമ്പർ കൂടിയായ സതീഷ് കല്ലുപറമ്പിലിന് കൂട്ടായ്മയുടെ ഉപഹാരം നൽകി. തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി സജൻ വസ്തുവിന്റെ ആധാരം കൈമാറി. കൂട്ടായ്‌മ സെക്രട്ടറി പി.എസ് ബിനുമോൻ, ട്രഷറർ സോബിൻ തോമസ് പാണ്ടനാട്, പഞ്ചായത്ത് പ്രസിഡന്റ് ജയിൻ ജിനു, ബ്ലോക്ക് മെമ്പർ രശ്മി സുഭാഷ്, തിരുവൻ വണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ ബിജു, പഞ്ചായത്ത് അംഗങ്ങളായ മനു തെക്കേടത്ത്, ബിന്ദുക്കുരുവിള എന്നിവർ പ്രസംഗിച്ചു.