crime
രതീഷ്

പത്തനംതിട്ട : അടിപിടി നടക്കുന്നതറിഞ്ഞ് പൊലീസിനെ തടഞ്ഞ് വാഹനത്തിന് കേടുപാടുകൾ വരുത്തിയ രണ്ട് യുവാക്കളെ അറസ്റ്റുചെയ്തു. മണിമല ആലപ്ര താഴത്തുമഠം രതീഷ് ചന്ദ്രൻ നായർ (34), മണിമല മൂക്കട തൊള്ളായിരക്കുഴിയിൽ പ്രദീപ് (തോമസ് വർഗീസ് -35) എന്നിവരാണ് അറസ്റ്റിലായത്. പ്ലാച്ചേരിയിൽ ഞായറാഴ്ച പുലർച്ചെ 1.30 നാണ് സംഭവം.അടിപിടി നടക്കുന്നതായി വിവരം ലഭിച്ച മണിമല എസ്.ഐ വിദ്യാധരനെയും സംഘത്തെയുമാണ് തടഞ്ഞത്. ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴടക്കിയത്. രതീഷ് വേറെ 3 ക്രിമിനൽ കേസുകളിലും പ്രതിയാണ്. എ. എസ്.ഐ മനോജ്, എസ്. സി .പി. ഒ ബിജു മാത്യു, സി. പി. ഒ അൽ താഹിർ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.