ചെങ്ങന്നൂർ: മഴക്കെടുതിയെ തുടർന്ന് ചെങ്ങന്നൂർ താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തിരുവൻവണ്ടൂർ പഞ്ചായത്തിലെ തിരുവൻവണ്ടൂർ ഗവ. ഹൈസ്‌കൂളിലാണ് ക്യാമ്പ് തുറന്നത്. നന്നാട് മേഖലയിലെ നാലു കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്.