 
പത്തനംതിട്ട: കെ.എസ്.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കെ.റെയിലിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ
ഉയർത്തി നടത്തിയ സായാഹ്ന സദസ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ് ശബരിനാഥൻ ഉദ്ഘാടനം ചെയ്തു.കെ റെയിൽ പദ്ധതി കേരളത്തെ തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ സമരസമിതി ജനറൽ കൺവീനർ എസ്.രാജീവൻ വിഷയാവതരണം നടത്തി. കെ എസ്.യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ. പി .സി. സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല,
തോപ്പിൽ ഗോപകുമാർ, എസ് ബിനു, ബിനു എസ് ചക്കാല, ഏഴംകുളം അജു, വിമൽ കൈതക്കൽ, രാഹുൽ കൈതക്കൽ, റിനോ പി രാജൻ, ഫെന്നി നൈനാൻ എന്നിവർ പ്രസംഗിച്ചു.