 
റാന്നി: വീടിനോട് ചേർന്നുള്ള പമ്പാനദിയിലേക്കിറങ്ങിയ അത്തിക്കയം ചീങ്കയിൽ റെജി (52)നെ കാണാതായി. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. നാറാണംമൂഴി സർവിസ് സഹകരണ ബാങ്കിലെ സെയിൽസ് മാനാണ്. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഉയർന്ന ജലനിരപ്പും ശക്തമായ ഒഴുക്കും തെരച്ചിലിന് തടസമാണ്.