തിരുവല്ല: കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിനെതിരെയും വിലക്കയറ്റത്തിനും രൂപയുടെ മൂല്യതകർച്ചയ്ക്കുമെതിരെയും യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരജ്വാല സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, ഭാരവാഹികളായ അരുൺ പി.അച്ചൻകുഞ്ഞ്, ബ്ലെസൻ പാലത്തിങ്കൽ, ബിപിൻ പി.തോമസ്, ശ്രീനാഥ്‌ പി. പി, ബെന്റി ബാബു,ശിൽപ സൂസൻ തോമസ്, ജേക്കബ് വർഗീസ്,കൊച്ചുമോൾ പ്രദീപ്‌, എ.ജി.ജയദേവൻ, സാന്റോ തട്ടാറായിൽ, മനോജ്‌, ജെറി, റിജോ, ബ്ലെസൻ പത്തിൽ, റിന്റു, മനു സാമുവൽ എന്നിവർ പ്രസംഗിച്ചു.നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പ്രതീകാത്മക കോലങ്ങൾ പ്രവർത്തകർ കത്തിച്ചു.