കൊടുമൺ : പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ 17 ന് കർഷകദിനാചരണത്തിന്റെ ഭാഗമായി വിവിധ കൃഷിമേഖലകളിൽ കഴിവ് തെളിയിച്ച മികച്ച കർഷകരെ (മുതിർന്ന കർഷകൻ, നെൽകൃഷി കർഷകൻ, സമ്മിശ്ര കർഷകൻ, ക്ഷീരകർഷകൻ, മികച്ച കർഷക തൊഴിലാളി, പട്ടികജാതി കർഷകൻ, ജൈവകർഷകൻ, യുവകർഷകൻ, മത്സ്യകർഷകൻ, വിദ്യാർത്ഥി) ആദരിക്കുന്നു. അപേക്ഷകൾ അഞ്ചിന് മുമ്പായി കൊടുമൺ കൃഷിഭവനിൽ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.