പള്ളിക്കൽ :ചിങ്ങം 1 കർഷക ദിനത്തിൽ പള്ളിക്കൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നതിനായി യോഗ്യരായ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 6ന് വൈകിട്ട് 5നുള്ളിൽ കൃഷി ഭവനിൽ നൽകാവുന്നതാണ്. ആദരിക്കുന്ന കർഷകരുടെ വിഭാഗങ്ങൾ മികച്ച നെൽകർഷകൻ, മികച്ച പച്ചക്കറി, കർഷകൻ മികച്ച വാഴ കർഷകൻ മികച്ച കേര കർഷകൻ മികച്ച സമ്മിശ്ര കർഷകൻ യുവകർഷകൻ , മികച്ച വനിതാ കർഷക മികച്ച ക്ഷീര കർഷകൻ മികച്ച പട്ടികജാതി വിഭാഗം കർഷകൻ , മുതിർന്ന കർഷക തൊഴിലാളി മികച്ച കർഷക സ്വയം സഹായ സംഘം. മികച്ച കൃഷി ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ്, കഴിഞ്ഞ അഞ്ചു വർഷ കാലയളവിൽ ആദരിച്ച കർഷകർ അപേക്ഷിക്കേണ്ടതില്ല.