തെങ്ങമം : തൊഴിലുറപ്പ് പദ്ധതിയിൽ ഒരേസമയം 20 തൊഴിലാളികളിൽ കൂടുതൽ ഉൾപ്പെടുത്തരുതെന്ന കേന്ദ്ര നിർദ്ദേശത്തിൽ പ്രതിഷേധിച്ച് പള്ളിക്കൽ പഞ്ചായത്ത് 18-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ പാറക്കൂട്ടം പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് മെമ്പർ മുണ്ടപ്പള്ളി സുഭാഷ് ഉദ്ഘാടനം ചെയ്തു.