അടൂർ : കേരള സ്‌റ്റേറ്റ് ആശാവർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം 6,7 തീയതികളിൽ അടൂർ മാർത്തോമ്മ യൂത്ത് സെന്ററിൽനടക്കും. ആറിന് രാവിലെ 10ന് പുഷ്പാർച്ചനയ്ക്ക് ശേഷം സംസ്ഥാന പ്രസിഡന്റ് പി.പി.പ്രേമ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എൽ.ഗീത പ്രവർത്തന റിപ്പോർട്ടും എം.ബി.പ്രഭാവതി വരവുചെലവ് കണക്കും, ദേശീയ കമ്മിറ്റി അംഗം വി.വി. പ്രസന്നകുമാരി സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. കേരളത്തിന്റെ ആരോഗ്യരംഗം എന്ന വിഷയത്തിൽ വൈകിട്ട് 6ന് നടക്കുന്ന സെമിനാർ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. 7ന് ചർച്ച, മറുപടി, ഭാവി പ്രവർത്തനങ്ങൾ, കമ്മിറ്റി തിരഞ്ഞെടുപ്പ്. വൈകിട്ട് 5ന് കെ.എസ്.ആർ.ടി .സി കോർണറിൽ നി​ന്ന് പ്രകടനം തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തി​നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ പി.ബി.ഹർഷകുമാറും ജനറൽ കൺവീനർ എം.ബി.പ്രഭാവതിയും അറിയിച്ചു.