minister
വകയാർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കെട്ടിടം മന്ത്രി ജെ. ചിഞ്ചുറാണി ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: വകയാർ ക്ഷീരോത്പ്പാദക സഹകരണ സംഘത്തിന്റെ കെട്ടിടം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റോബിൻ പീറ്റർ, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് നവനീത് എൻ, പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മ ജോസ്, മുണ്ടപ്പളി തോമസ്, ടി.എം.സലിം, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, സിൽവി മാത്യു, ഹോൾട്ടി കോർപ്പ് ചെയർമാൻ എസ്.വേണുഗോപാൽ, ഭാസുരംഗൻ, സുനിൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു.