car
തിരുവല്ല നഗരത്തിൽ ഓടയിലേക്ക് വീണ കാർ

തിരുവല്ല: നിർമ്മാണം നടക്കുന്ന ഓടയുടെ കുഴിയിലേക്ക് കാർ വീണു. പായിപ്പാട് സ്വദേശി കബീറിന്റെ കാറാണ് ഇന്നലെ രാവിലെ 9.30യോടെ കുഴിയിൽ വീണത്. തിരുവല്ല കച്ചേരിപടിക്ക് സമീപം കഴിഞ്ഞ ദിവസം മേൽമൂടി സ്ഥാപിച്ച ഓടയോടു ചേർന്നുള്ള കുഴി അധികൃതർ മൂടിയിരുന്നില്ല. ഈ കുഴിയിലാണ് കാർ വീണത്.