 
മല്ലപ്പള്ളി : സ്വാതന്ത്ര്യത്തിന്റെ 75 -ാമത് വാർഷികാഘോഷത്തിന്റ ഭാഗമായി കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ തീരുമാനപ്രകാരം വർഗീയതക്കും, ഫാസിസത്തിനും, അഴിമതിക്കുമെതിരെ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന അസാദി കി ഗൗരവ് യാത്രയുടെ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം 9ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നിർവഹിക്കും. കുന്നന്താനത്ത് നിന്ന് ഉച്ചക്ക് 3നാണ് പദയാത്ര ആരംഭിക്കുന്നത്. പദയാത്രയിലും, പൊതുസമ്മേളനത്തിലും പരമാവധി പ്രവർത്തക, പൊതുജന പങ്കാളിത്തം ഉറപ്പാക്കുവാൻ കോൺഗ്രസ് ബ്ലോക്ക് നേതൃയോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.അഡ്വ. റെജി തോമസ്, കോശി പി.സഖറിയ, ലാലു തോമസ്, പി.ടിഏബ്രഹാം,പി. ജി.ദിലീപ് കുമാർ, ചെറിയാൻ വർഗീസ്, എ.ഡി.ജോൺ, എം.കെ.സുബാഷ് കുമാർ, ടി.പി.ഗിരീഷ് കുമാർ, മണിരാജ് പുന്നിലം, ലിൻസൺ പറോലിക്കൽ, ചെറിയാൻ മണ്ണാഞ്ചേരി, തമ്പി പല്ലാട്ട്, വിനീത് കുമാർ, സുനിൽ നിരവുപുലം,കെ. ജി.സാബു,സി.പി.മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സുബാഷ്, ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ലിൻസിമോൾ തോമസ്, പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.രശ്മിമോൾ എന്നിവരെ യോഗം അനുമോദിച്ചു.