കോന്നി: ഡി.വൈ.എഫ്.ഐ.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "എന്റെ ഇന്ത്യ 'എവിടെ തൊഴിൽ 'എവിടെ ജനാധിപത്യം മതനിരപേക്ഷതയുടെ കാവലാളാവുക " എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ.ഐ സംസ്ഥാന സെക്രട്ടറി വി. കെ.സനോജ് ക്യാപ്റ്റനും കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം മാനേജരുമായുള്ള തെക്കൻ മേഖല ജാഥയ്ക്ക് കോന്നിയിൽ സ്വീകരണം നൽകി. ചന്ത മൈതാനിയിൽ ചേർന്ന സ്വീകരണ യോഗത്തിൽ ഡി.വൈ.എഫ്.ഐ.ഐ ജില്ലാ കമ്മിറ്റി അംഗം സൂരജ് എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ വി.കെ സനോജ്, ജാഥാ അംഗങ്ങളായ ഗ്രീഷ്മ അജയഘോഷ്, എം.ഷാജർ എന്നിവർ സംസാരിച്ചു. കെ.യു ജനീഷ് കുമാർ എം.എൽ.എ, സി.പി.എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡി.വൈ.എഫ്.ഐ.ഐ ജില്ലാ സെക്രട്ടറി ബി.നിസാം, പ്രസിഡന്റ് എം.സി അനീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. അനീഷ് കുമാർ ,ജോബി ടി.ഈശോ ,മുൻ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി.നായർ, കോന്നി ബ്ലോക്ക് പ്രസിഡന്റ് എം.അഖിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജിജോ മോഡി, രേഷ്മ മറിയം റോയി, വി.ശിവകുമാർ ,മോനിഷ കലേഷ്, ഹരീഷ് മുകുന്ദ്, സി.സുമേഷ്, ആർ.ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.