തിരുവല്ല: മുക്കാഞ്ഞിരം സെന്റ് സ്റ്റീഫൻ മാർത്തോമാ ഇടവക യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ സമ്മേളനം മുൻഎം.എൽ.എ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. റവ.ജേക്കബ് വി.ജോർജ്ജ് അദ്ധ്യക്ഷതവഹിച്ചു. റവ.രാജു അഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ഡോ.ജോസഫ് ചാക്കോ, ജേക്കബ് തോമസ്, മിനി സ്റ്റാൻലി, അലിൻ തോമസ് ജോൺ, എം.എം.ജോൺസൺ, എൻ.വി.തോമസ്, സുനിൽ സി, മഹിമ മനോജ്, ജിസ് ജോൺ എന്നിവർ പ്രസംഗിച്ചു.