 
റാന്നി : അത്തിക്കയം റാന്നി റോഡിന്റെ വശങ്ങളിൽ ഓടയില്ലാത്തതുമൂലം പല ഭാഗത്തും മഴ വെള്ളം കുത്തിയൊലിച്ചു കട്ടിംഗ് രൂപപ്പെട്ടു. റോഡ് ഉന്നത നിലവാരത്തിൽ പണി കഴിപ്പിച്ചെങ്കിലും വശങ്ങളിൽ ഓട നിർമ്മിക്കുകയോ ഐറിഷ് ചെയ്യുകയോ ചെയ്തിട്ടില്ല. ഇതുമൂലമാണ് മഴക്കാലത്ത് റോഡിന്റെ വശങ്ങളിൽ വലിയ കട്ടിംഗ് രൂപപ്പെടുന്നത്. നന്നേ വീതി കുറഞ്ഞ റോഡിൽ വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ചെറു വാഹനങ്ങൾ കട്ടിങ്ങിൽ ചാടി നിയന്ത്രണം നഷ്ടപ്പെടുന്നത് പതിവാണ്. കൂടാതെ വശങ്ങളിൽ കാട് വളർന്ന് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നത് മൂലം വളവിൽ ഉൾപ്പെടെ വാഹനങ്ങൾക്ക് റോഡിന്റെ സ്വാഭാവിക വീതി പോലും ഉപയോഗിക്കാൻ പറ്റുന്നില്ല. പ്രദേശത്തു പ്ലാസ്റ്റിക് മാലിന്യങ്ങളും ആഹാരത്തിന്റെ അവശിഷ്ടങ്ങളും തള്ളുന്നതും പതിവാണ്.