പഴകുളം: പന്നിശല്യത്തിൽ വലഞ്ഞ് തെങ്ങുംതാര പ്രദേശത്തെ കർഷകർ. തെങ്ങുംതാര പാലാഴിയിൽ ആർ. ദിനേശന്റെ ഒരേക്കർ കൃഷിയാണ് കഴിഞ്ഞദിവസം രാത്രി പന്നിക്കൂട്ടം നശിപ്പി ച്ചത്. കുലച്ചതും കുലയ്ക്കാറായതുമായ വാഴകൾ, മൂന്നുവർഷംവരെ പ്രായമുള്ള അമ്പതോളം തെങ്ങിൻതൈകൾ, ചേന, ചേമ്പ്, മരച്ചീനി, കാച്ചിൽ, പുൽകൃഷി എന്നിവ പന്നിക്കൂട്ടം നശിപ്പിച്ചു. ഇത് മൂന്നാംതവണയാണ് ദിനേശന്റെ പുരയിടത്തിൽ പന്നിശല്യം ഉണ്ടാകുന്നത്. നേരത്തെ ഏഴംകുളം പ്ലാന്റേഷൻ ജംഗ്ഷന് സമീപമു ള്ള പ്രദേശങ്ങൾ, ഏഴംകുളം പറക്കോട് എന്നിവിടങ്ങളിലാണ് പന്നി ശല്യം ഉണ്ടായിരുന്നത്. എന്നാൽ അടുത്തിടെയായി പറക്കോട്ട് നിന്ന് ഏറെദൂരെയുള്ള പള്ളിക്കൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പന്നിക്കൂട്ടമെത്തി. ഇപ്പോൾ ജില്ലാ അതിർത്തി പ്രദേശമായ പഴകുളം പടിഞ്ഞാറ് വരെ ഇവയുടെ ശല്യമെത്തി. പഞ്ചായത്ത് , റവന്യൂ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.