
പത്തനംതിട്ട : ആറര മാസം ഗർഭിണിയായ പത്തൊൻപതുകാരി തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റുചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. റാന്നി മന്ദിരംപടി നാലുസെന്റ് കോളനി പള്ളിക്കൽ വീട്ടിൽ അച്ചു (സഞ്ചിമ-19) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. സഞ്ചിമയുടെ ഭർത്താവ് റെജിയുടെ മകൻ അഖിൽ (26) ആണ് റിമാൻഡിലായത്.. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത സഞ്ചിമയും അഖിലും ഒരുമിച്ച് വാടകയ്ക്ക് താമസിച്ചുവന്ന കോളനിയിലെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ ഷാൾ കൊണ്ട് കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവസമയം അഖിൽ വീട്ടിലുണ്ടായിരുന്നു. ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റുചെയ്തത്
പൊലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷ് കുമാർ , എസ്.ഐ ഹരികുമാർ സി.കെ, എ.എസ്.ഐ മനോജ്, സി.പി.ഒ ലിജു എന്നിവരാണ് അന്വേഷണം നടത്തിയത്.