 
പന്തളം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്) സംഘടിപ്പിച്ച ഗ്രോബാഗ് പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി സി.കെ ഹാബി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എസ് വിമൽകുമാർ, ജില്ലാപ്രസിഡന്റ് പുഷ്പ എസ്, വനിതാ കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം സൗമ്യശേഖർ, താലൂക്ക് ഭാരവാഹികൾ, കർമസേന അംഗങ്ങൾ എന്നിവർ പങ്കടുത്തു. സാദ്ധ്യമായ എല്ലാ ഇടങ്ങളിലും കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി നടപ്പിലാക്കിയത്.