മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്തിലെ ലൈഫ് 2020 പുതിയ അപേക്ഷകളുടെ രണ്ടാം ഘട്ട അപ്പീലിനുശേഷമുള്ള കരട് പട്ടികയ്ക്ക് ഗ്രാമസഭ അംഗീകാരം നേടുന്നതിനായി എല്ലാ വാർഡുകളിലേയും ഗ്രാമസഭ ഈമാസം നാല് മുതൽ ആറ് വരെ നടക്കും. ഈ മാസം നാലിന് വാർഡ് ഒന്ന് 11ന് സി.എസ്‌.ഐ പള്ളി പാരിഷ് ഹാൾ കൊറ്റൻകുടി, വാർഡ് മൂന്ന് രണ്ടിന് 43-ാം അങ്കണവാടി മേത്താനം, വാർഡ് നാല്‌ രണ്ടിന് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, വാർഡ് എട്ട് 11ന് അടിച്ചിനാംകുഴി അങ്കണവാടി, വാർഡ് ഒമ്പത് 11ന് ശ്രീ ചിത്രവിലാസം എൻ.എസ്.എസ് കരയോഗമന്ദിരം, വാർഡ് പതിനൊന്നിൽ 11ന് 56ാം അങ്കണവാടി വാളക്കുഴി. അഞ്ചിന് വാർഡ് അഞ്ച് രണ്ടിന് വിക്ടറി ഫെയ്ത്ത് ഹാൾ ഇരുമ്പുകുഴി, വാർഡ് 10 - 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാൾ, വാർഡ് 12- 11ന് കാരമല സ്റ്റേഡിയം, വാർഡ് 13ന് 11ന് കാരമല അങ്കണവാടി, വാർഡ് 14ന് 11ന് ചിറയ്ക്കൽ സാംസ്‌കാരിക നിലയം. ആറിന് വാർഡ് രണ്ടിൽ ഉച്ചയ്ക്ക് രണ്ടിന് സി.എം.എസ്.എൽ.പി എസ് വെങ്ങളം, വാർഡ് ആറ് മൂന്നിന് ജി.എൽ.പി.എസ് തെള്ളിയൂർ തടിയൂർ, വാർഡ് ഏഴ് രണ്ടിന് ജി.എൽ.പി.എസ് തെള്ളിയൂർ തടിയൂർ എന്നിവിടങ്ങളിൽ നടക്കുമെന്ന് എഴുമറ്റൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.