ചെന്നീർക്കര: ദേശാഭിമാനി വായനശാലയുടെ പ്ളാറ്റിനം ജൂബിലി മന്ദിരം ആരോഗ്യമന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.രാമചന്ദ്രൻ നായർ, സെക്രട്ടറി പി.സലിംകുമാർ തുടങ്ങിയവർ പങ്കെടുത്തു. വായനശാലയുടെ ആദ്യകാല പ്രവർത്തകരെ ആദരിച്ചു. വീണാജോർജ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 8.5ലക്ഷം രൂപ ചെലവാക്കിയാണ് പ്ളാറ്റിനം ജൂബിലി ഹാൾ നിർമ്മിച്ചത്. ലൈബ്രറി കൗൺസിലിന്റെ എ ഗ്രേഡ് വായനശാലയിൽ പതിനയ്യായിരത്തിലേറെ പുസ്തകങ്ങളും 1200 അംഗങ്ങളുമുണ്ട്.