തിരുവല്ല: താലൂക്കിലെ മഴക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി മാത്യു ടി.തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അവലോകനയോഗം നടത്തി. മന്ത്രി വീണാ ജോർജ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി. ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻ നായർ,ഡിവൈ.എസ്.പി . രാജപ്പൻ റാവുത്തർ, തഹസിൽദാർ ജോൺ വർഗീസ്,മുൻസിപ്പൽ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ക്യാമ്പുകളിലും ക്യാമ്പ് ഓഫീസർമാരെ നിയമിക്കുക,വൈദ്യുതി, കുടിവെള്ളം,ഭക്ഷണം എന്നിവ ഉറപ്പാക്കുക, ക്യാമ്പുകളിൽ പാചകവാതകം ലഭ്യമാക്കുക, തുടങ്ങിയ തീരുമാനങ്ങളെടുത്തു.