മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ നിന്നും ദുരന്ത നിവാരണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റിയ തടികൾ വിൽക്കുന്നതിനായി വ്യവസഥകൾക്ക് വിധേയമായി 17 ന് ലേലം ചെയ്യുന്നതാണ് ലേലത്തിൽ പങ്കെടുക്കുന്നവർ അന്നേ ദിവസം രാവിലെ 11.30ന് പഞ്ചായത്ത് കമ്മിറ്റി ഹാളിൽ അടിസ്ഥാന വിലയുടെ ഒരു ശതമാനം തുക നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ്. ഏറ്റവും കൂടുതൽ തുകക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതാണ്. ലേലം സ്വികരിച്ച് കഴിഞ്ഞാൽ വ്യക്തി ലേലത്തുകയുടെ പകുതി ഉടനെ കെട്ടിവക്കേണ്ടതും ബാക്കി തുക ഒരാഴ്ചക്കകം അടക്കേണ്ടതുമാണ്. ലേലം ചെയ്യുന്ന തടിയുടെ വിവവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റ്, നോട്ടിസ് ബോർഡ് എന്നിവിടങ്ങളിൽ പ്രദർശിച്ചിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.