റാന്നി: പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ നാറാണംമൂഴി സഹകരണ ബാങ്ക് ജീവനക്കാരൻ ചീങ്കയിൽ റെജി സി ജെ (52) യെ ഇന്നലെയും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് നദിയിൽ വീണത്. കനത്ത മഴ തെരച്ചിലിന് തടസമാണ്.