mini
കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അടിഭാഗത്തു നിന്ന് മണ്ണ് ഒലിച്ചു വരുന്നത് ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിക്കുന്നു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ സമീപം.

പത്തനംതിട്ട : മഴ തുടരുന്ന സാഹചര്യത്തിൽ കൈപ്പട്ടൂർ പാലത്തിലൂടെ ഭാരമുള്ള വാഹനങ്ങൾ കടത്തിവിടുന്നത് ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അടിഭാഗത്തു നിന്ന് മണ്ണ് ഒലിച്ചു പോകുന്നത് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. യാത്രാവാഹനങ്ങൾ കടന്നു പോകാൻ അനുവദിക്കും. പാലത്തിന് സ്ഥിരമായ സംരക്ഷണഭിത്തി ആവശ്യമാണ്. കഴിഞ്ഞ തവണ പാലത്തിനുണ്ടായ കേടുപാടുകൾ ദേശീയപാത വിഭാഗം പരിഹരിച്ചിരുന്നു. സംരക്ഷണ ഭിത്തി ബലപ്പെടുത്താൻ ഉപയോഗിച്ച മണ്ണ് ആണ് മഴയത്ത് ഒലിച്ചിറങ്ങിയത്. ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്.അയ്യർ, കോഴഞ്ചേരി തഹസിൽദാർ ടി​.രാജേന്ദ്രൻ പിള്ള, ഓമല്ലൂർ വില്ലേജ് ഓഫീസർ അജികുമാർ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.വിനു തുടങ്ങിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.