പത്തനംതിട്ട: 5 6 7 തീയതികളിൽ കോഴഞ്ചേരിയിൽ നടക്കുന്ന കെ.എസ്.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് 4 ന് പത്തനംതിട്ട ടൗൺ ഹാളിൽ മാദ്ധ്യമ സദസ് നടക്കും. മുൻ എം.എൽ.എ അഡ്വ. കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് മുൻ പ്രസിഡന്റ് ബോബി ഏബ്രഹാം വിഷയാവതരണം നടത്തും. മുൻ മന്ത്രി പന്തളം സുധാകരൻ ,പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ ആലപ്പുഴ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് എസ് ഡി വേണുകുമാർ തുടങ്ങിയവർ പങ്കെടുക്കും