മല്ലപ്പള്ളി : കോട്ടാങ്ങൽ കൃഷിഭവന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്നിന് കർഷകദിനവുമായി ബന്ധപ്പെട്ട് മികച്ച കർഷകരെ ആദരിക്കുന്നു. മികച്ച ജൈവകർഷകൻ - കർഷക, മികച്ച വനിതാ കർഷക, മികച്ച വിദ്യാർത്ഥി കർഷകൻ, മികച്ച പട്ടികജാതി-പട്ടിക വർഗ കർഷകൻ, മികച്ച സമ്മിശ്ര കർഷകൻ - കർഷക, മികച്ച ക്ഷിര കർഷകൻ - കർഷക, മികച്ച യുവ കർഷകൻ - കർഷക, മികച്ച ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കർഷകൻ - കർഷക, മികച്ച കേരകർഷകൻ - കർഷക, മികച്ച പച്ചക്കറി കർഷകൻ - കർഷക എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള കർഷകൻ 9ന് വൈകിട്ട് അഞ്ചിന് മുൻപ് കൃഷി ഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.