പത്തനംതിട്ട: സമഗ്രശിക്ഷാ കേരളയുടെ വായനച്ചങ്ങാത്തം പരിപാടിയുടെ ജില്ലാതല അദ്ധ്യാപക പരിശീലനം പത്തനംതിട്ട ബി. ആർ. സി.യിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ആൻസി തോമസ് ഉദ്ഘാടനം ചെയ്തു. എ. ഇ. ഒ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. ലെജു പി. തോമസ്, ബി. പി. സി. മാരായ കെ. ആർ. ശോഭന, ഷൈലജ എന്നിവർ പ്രസംഗിച്ചു.