 
പന്തളം : ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ കോർപ്പറേറ്ററുകൾക്കും ശതകോടീശ്വരന്മാർക്കും സഹായകരമായ ഒരു സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ .എൻ ഷംസീർ എം.എൽ.എ പറഞ്ഞു. പന്തളം രക്തസാക്ഷികളായ ഭാനു ,നാരായണപിള്ള എന്നിവരുടെ 49ാം ചരമവാർഷിക.'ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ കെ പി .ചന്ദ്രശേഖരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. . സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, പി ബി ഹർഷകുമാർ , ടി ഡി ബൈജു, ആർ ജ്യോതികുമാർ , ലസിതാ നായർ, എച്ച് നവാസ്, അഡ്വ ബി ബിന്നി, ബി, പ്രദീപ്, സി, കെ രവിശങ്കർ, സാം ദാനിയൽ , എൻ സി അബീഷ്, സായ് റാം പുഷ്പൻ, പോൾ രാജൻ എന്നിവർ പ്രസംഗിച്ചു. രാവിലെ കുരമ്പാല അമ്പലത്തിനാൽ ചൂരയിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പതാക ഉയർത്തിയതോടെയാണ് ദിനാചരണ പരിപാടികൾ ആരംഭിച്ചത്. ലോക്കൽ സെക്രട്ടറി ബി പ്രദീപ് സ്വാഗതം പറഞ്ഞു. തുടർന്ന് മുടിയൂർക്കോണത്തുള്ള പന്തളം രക്തസാക്ഷി മണ്ഡപത്തിലേക്ക് ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി എസ് .സന്ദീപ് ക്യാപ്ടനായി വാഹനറാലി നടന്നു.. പന്തളം രക്തസാക്ഷി മണ്ഡപത്തിൽ ദിനാചരണ കമ്മിറ്റി ചെയർമാൻ കെ പി ചന്ദ്രശേഖരക്കുറുപ്പ്, നാരായണപിള്ളയുടെ ഭാര്യ തങ്കമ്മ, മക്കളായ കെ എൻ സരസ്വതി, പത്മാവതി, രാധാമണി എന്നിവരും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.