കോന്നി: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ തണ്ണിത്തോട് മേഖലാ പ്രവർത്തകയോഗം 8ന് 4024 -ാം തേക്കുതോട് സെൻട്രൽ ശാഖാ ഹാളിൽ നടക്കും. തണ്ണിത്തോട് മേഖലയിലെ 1419 തേക്കുതോട്, 4024 തേക്കുതോട് സെൻട്രൽ, 1421 തണ്ണിത്തോട്, 3108 മേടപ്പാറ, 1615 എലിമുള്ളംപ്ലാക്കൽ,1807 മണ്ണീറ എന്നി ശാഖകളിലെ ഭരണസമിതി അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി രമേശ് രാജക്കാട് പ്രഭാഷണം നടത്തും.