റാന്നി :അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി കാലടി എൻ.വേലായുധൻ നായർ, സെക്രട്ടറി രാജീവ് കോന്നി എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ച് അഖില ഭാരത അയ്യപ്പസേവാസംഘം റാന്നി യൂണിയൻ റാന്നിയിൽ അനുസ്മരണ യോഗം നടത്തി. ശബരിമലയിലെ പുതിയ കൊടിമര നിർമ്മാണം,,തീർത്ഥാടകർക്കായി പമ്പയിലെ സർവീസ് റോഡ് നിർമ്മാണം, കൊവിഡ്, - പ്രളയ പ്രതിസന്ധി കാലത്തെ അന്നദാനവിതരണം, വാഹന അറ്റകുറ്റപ്പണി തുടങ്ങിയ തീർത്ഥാടക ക്ഷേമപ്രവർത്തന കാര്യങ്ങളിൽ ഇരുവരും ബദ്ധശ്രദ്ധരായിരുന്നുവെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു . യൂണിയൻ പ്രസിഡന്റും മുൻ കേന്ദ്ര പ്രവർത്തക സമിതി അംഗവുമായ വി.കെ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സി.കെ ബാലൻ, തിരുവാഭരണ പാത സംരക്ഷ ണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലാ, ക്ഷേത്രാചാര സംരക്ഷണ സമിതി സെക്രട്ടറി അനിൽ വൈക്കം, അയ്യപ്പധർമ്മ സേവാ സമിതി പ്രസിഡന്റ് കെ.ബിജു, പ്രവാസിസംഘം ജനറൽസെക്രട്ടറി രാജീവ് ചെറുകോൽ, രാമപുരം ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വിജയകുമാർ കല്ലൂർ, അയ്യപ്പ സേവാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ബാലൻ വടശേരിക്കര, ട്രഷറർ ശിവദാസ കൈമൾ, ജോയിന്റ് സെക്രട്ടറി ഗോപകുമാർ മൂക്കന്നൂർ ,അജിത് മലയിൽ എന്നിവർ പ്രസംഗിച്ചു.