
പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ തലത്തിൽ ബാലജന ഗാന്ധി ദർശൻ വേദി ഹൈസ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു.
ആഗസ്റ്റ് 7ന് 2 മണി മുതൽ നാല് വരെ പത്തനംതിട്ട തൈക്കാവ് ജി.വി.എച്ച്. എസ്.എസിലാണ് മത്സരം. പങ്കെടുക്കുന്നവർ 6ന് വൈകിട്ട് നാലിന് മുൻപ് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ചെയർമാൻ കെ.ജി.റെജി അറിയിച്ചു. കുട്ടികൾ സ്കൂൾ ഐ.ഡി കാർഡും ആവശ്യമായ കളറും കൊണ്ടു വരണം. ഫോട്ടോ : 9048685287.