റാന്നി: കാലവർഷം ശക്തമായ സാഹചര്യത്തിൽ റാന്നി താലൂക്കിലെ പഞ്ചായത്ത് തോറും ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കാൻ എം.എൽ.എ വിളിച്ചുചേർത്ത താലൂക്ക് അവലോകന യോഗത്തിൽ തീരുമാനമായി. റാന്നിയുടെ കിഴക്കൻ മലയോര മേഖലകളിൽ തോടുകളും നദിയും നിറഞ്ഞു കവിഞ്ഞ് അപകട ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് എം.എൽ.എ യോഗം വിളിച്ചു ചേർത്തത്. മലയോര മേഖലയിലെ പല വീടുകളുടെയും സമീപത്തെ മൺതിട്ട ഇടിഞ്ഞ് അപകട ഭീഷണി ഉണ്ടാക്കുന്നുണ്ട്. ആവശ്യമായ ഘട്ടങ്ങളിൽ ക്യാമ്പുകൾ തുറന്നു പ്രവർത്തിക്കുവാനുള്ള സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കി വയ്ക്കുവാനും എം.എൽ.എ നിർദ്ദേശിച്ചു.