അടൂർ : ക്ഷീരവികസന വകുപ്പിന്റെയും ഏറത്ത് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ചൂരക്കോട് ഹരീശ്രീ ഒാഡിറ്റോറിയത്തിൽ കർഷക സമ്പർക്ക പരിപാടി നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ പൂതക്കുഴി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് രാജേഷ് മണക്കാല അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ രാജേഷ് ആമ്പാടി, ഡി.ജയകുമാർ, ഏറത്ത് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് നിമേഷ് രാജ് എന്നിവർ പ്രസംഗിച്ചു. പറക്കോട് ബ്ളോക്ക് ക്ഷീരവികസന ഒാഫീസർ കെ.പ്രദീപ് കുമാർ, ഡയറിഫാം ഇൻസ്ട്രക്റ്റർമാരായ സജി പി.വിജയൻ, എസ്.പ്രീത എന്നിവർ ക്ളാസുകൾ നയിച്ചു. ക്ഷീരസംഘം ബോർഡ് മെമ്പർ അഡ്വ.എസ്.അച്യുതൻ സ്വാഗതവും സെക്രട്ടറി എസ്.ജിഷ നന്ദിയും പറഞ്ഞു.