അടൂർ : പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ അംഗങ്ങളായിട്ടുള്ള കർഷകരിൽ നിന്നും 2022ലെ ഏറ്റവും മികച്ച കർഷകനും അംഗങ്ങളുടെ മക്കളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ളസ് നേടിയ വിദ്യാർത്ഥികൾക്കും സി.ബി. എസ്.ഇ,ഐ.സി.എസ്.ഇ സിലബസിൽ പഠിച്ച് 90 ശതമാനമോ, അതിനുമുകളിലോ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കും 17ന് ബാങ്കിന്റെ ഹെഡ് ഒാഫീസിൽ നടക്കുന്ന യോഗത്തിൽ വച്ച് അവാർഡുകൾ സമ്മാനിക്കും. ഇതിനുള്ള അപേക്ഷകൾ ആഗസ്റ്റ് 11ന് വൈകിട്ട് 4 ന് മുൻപായി ബാങ്ക് ഒാഫീസിൽ ലഭിക്കണം. മാർക്ക് ലസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതംവേണം അപേക്ഷ സമർപ്പിക്കേണ്ടത്.