അടൂർ : സംസ്ഥാനത്തെ എല്ലാ ബ്ളോക്കുകളിലും ആധുനിക സംവിധാനങ്ങളോടുകൂടിയ വെറ്ററിനറി ആംബുലൻസുകൾ ലഭ്യമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. അടൂർ നഗരസഭയിലെ പറക്കോട്ട് വെറ്ററിനറി ഉപകേന്ദ്രത്തിനായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ഡി. സജി, വൈസ് ചെയർപേഴ്സൺ ദിവ്യ റജി മുഹമ്മദ്, അജി പി. വർഗീസ്, ബീന ബാബു, സിന്ധു തുളസീധരകുറുപ്പ്, എം. അലാവുദ്ദീൻ, അനു വസന്തൻ, അപ്സര സനൽ, രജനി രമേശ്, രാജി ചെറിയാൻ, വരിക്കോലിൽ രമേഷ് കുമാർ, കെ. ഗോപാലൻ, എ. അനിതാദേവി, എ. പി. ജയൻ, സാുമവേൽകുട്ടി തോമസ്, കെ. ആർ. ശങ്കരനാരായണൻ, കെ. ആർ. ചന്ദ്രമോഹൻ, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ഡി. കെ. വിനുജി, ജില്ലാ മൃഗസംരക്ഷണ ഒാഫീസർ ഡോ. കെ. ജ്യോതിഷ് ബാബു, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷീനാ രാജൻ, വെറ്ററിനറി സർജൻ ഡോ. സ്വപ്ന എസ്. പോൾ, സി. ഡി. എസ് അദ്ധ്യക്ഷ വത്സല പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. ചിറ്റയം ഗോപകുമാറിന്റെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.