കോന്നി: ചെങ്ങറയിൽ പാട്ടക്കാലാവധി കഴിഞ്ഞ റബർതോട്ടം കൈയേറി കുടിൽ കെട്ടി താമസമാക്കിയ ഭൂരഹിതരുടെ സമര ജീവിതത്തിന് ഇന്ന് പതിനഞ്ച് വയസ്. സാധുജന വിമോചന സംയുക്തവേദിയുടെ ആഭിമുഖ്യത്തിൽ ചെങ്ങറയിൽ ഇന്ന് വാർഷികാഘോഷങ്ങൾ നടക്കുമെന്ന് പ്രസിഡന്റ് കെ.എസ്.ഗോപി, സെക്രട്ടറി ബേബി ചെരിപ്പിട്ടകാവ് എന്നിവർ അറിയിച്ചു. രാവിലെ 10ന് കുട്ടികളുട‌െ വിവിധ കലാപരിപാടികൾ. ഉച്ചയ്ക്ക് രണ്ടിന് സമരഭൂമിയായ അംബേദ്കർ സ്മാരക ഗ്രാമത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, ആസൂത്രണ കമ്മിഷൻ മുൻ അംഗം സി.പി. ജോൺ, എസ്.രാജീവൻ, പ്രൊഫ. കുസുമം ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.