പത്തനംതിട്ട: സംസ്ഥാനത്ത് കൂടുതൽ മദ്യവിതരണ ശാലകൾ തുറക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മദ്യവർജന ബോധവൽക്കരണ സമിതി സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കാേട് ആവശ്യപ്പെട്ടു. യോഗത്തിൽ ആദിത്യകുമാർ അദ്ധ്യക്ഷത വഹിച്ചു. ബേബിക്കുട്ടി ഡാനിയേൽ, കെ.ജമീല മുഹമ്മദ്, സാമുവൽ പ്രക്കാനം, നാസർ ഹമീദ് ഗിരിജാമോഹൻ തുടങ്ങിയവർ സംസാരിച്ചു.