manimalayar
മണിമലയാറ്റിൽ നിന്നും യുവതിയെ ഫയർഫോഴ്‌സ് രക്ഷപെടുത്തിയപ്പോൾ

തിരുവല്ല: മണിമലയാറിന് കുറുകെയുള്ള വള്ളംകുളം പാലത്തിൽ നിന്ന് ആറ്റിലേക്ക് വീണ വീട്ടമ്മയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇടിഞ്ഞില്ലം കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ പ്രേമ (50) യെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. തിരുവല്ല - കുമ്പഴ റോഡിലെ വള്ളംകുളം പാലത്തിന്റെ മദ്ധ്യഭാഗത്ത് നിന്ന് നദിയിലേക്ക് വീണ പ്രേമ ശക്തമായ ഒഴുക്കിൽപ്പെട്ടു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രണ്ട് കിലോമീറ്റർ അകലെയുള്ള മനയ്ക്കച്ചിറയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.