 
തിരുവല്ല: സുഹൃത്തുക്കൾക്കൊപ്പം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവല്ല അഴിയിടത്തുചിറ കീഴൂപ്പറമ്പിൽ സുരേഷിന്റെ മകൻ കാശിനാഥൻ (16) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 നാണ് സംഭവം. കുളത്തിലേക്ക് ചാടിയ കാശിനാഥൻ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും ഒാടിക്കൂടിയ നാട്ടുകാരും ചേർന്ന് കരയ്‌ക്കെത്തിച്ച് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവല്ല എം.ജി.എം സ്‌കൂളിൽ പത്താം ക്ലാസ് വിജയിച്ചശേഷം പ്ലസ്‌വൺ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു. തിരുവല്ല പൊലീസ് കേസെടുത്തു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ്: സേതു. സഹോദരി: ആദിലക്ഷ്മി.